Uncategorized

അരലക്ഷം രൂപയുടെ ഒരു കിലോയിലധികം കഞ്ചാവുമായി നെന്മേനി സ്വദേശി കെ എസ് ആർ ടി സി ബസിൽ വെച്ച് പിടിയിൽ

പാലക്കാട്: സംസ്ഥാനത്തെ തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. വയനാട് നെന്മേനി സ്വദേശി ലിജോ ജോയ് വ൪ഗീസ് ആണ് പാലക്കാട് വാളയാറിൽ എക്സൈസ് പിടിയിലായത്. എക്സൈസിന്‍റെ പതിവ് പരിശോധനയിൽ കോയമ്പത്തൂ൪ – പാലക്കാട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് യാത്രക്കാരനായ ലിജോയെ എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും അരലക്ഷം രൂപ വിലവരുന്ന ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു.

ഒറീസയിൽ നിന്നും കുറഞ്ഞവിലയിൽ വാങ്ങിയ ശേഷം ആലപ്പുഴയിലെ തുമ്പൊളി കടപ്പുറം മേഖലയിൽ കച്ചവടത്തിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നവരിൽ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. നിരവധി ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണിയാളെന്നും എക്സൈസ് പറയുന്നു.

എക്സൈസ് ഇൻസ്‌പെക്ടർ പ്രസാന്ത് പി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ ഷെരീഫ് പി എം, പ്രഭ ജി, പ്രിവന്റീവ് ഓഫീസ൪മാരായ കെ പി രാജേഷ്, മനോജ്‌ പി എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button