കോളയാട് :ദൈവദാൻ സെൻ്ററിലേക്ക് സൗജന്യമായി കപ്പ നൽകാൻ വന്ന ഡിവൈഎഫ്ഐ പ്രവർത്തകരോട് അന്തേവാസികളായ ചാച്ചൻമാർക്കും അമ്മച്ചിമാർക്കും
വസ്ത്രങ്ങളുടെയും ബെഡ് ഷീറ്റുകളുടെയും അപര്യാപ്തതയുണ്ടെന്നറിയിച്ചിരുന്നെങ്കിലും
ഇത്ര വേഗത്തിൽ സഹായമെത്തുമെന്ന് കരുതിയില്ലെന്ന് ദൈവദാൻ സെൻറർ സിസ്റ്റർ സുപ്പീരിയർ ഷോജി. മൂന്നു ദിവസം മുൻപാണ് കപ്പ ചലഞ്ചിൻ്റ ഭാഗമായി ദൈവദാൻ സെൻ്ററിലേക്ക് സൗജന്യമായി കപ്പ നൽകാൻ എത്തിയത്. മഴക്കാലമായതിനാൽ വസ്ത്രങ്ങളുടെ അപര്യാപ്തത സുപ്പീരിയർ ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിച്ചു. തുടർന്നാണ്
ഡിവൈഎഫ്‌ഐ കോളയാട് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദൈവദാൻ സെൻ്ററിലെ
120 അന്തേവാസികൾക്കുള്ള
ഷര്‍ട്ട്, ബെഡ്ഷീറ്റ്, ടീഷര്‍ട്ട്, നൈറ്റി തുടങ്ങിയവ എത്തിച്ച് നൽകിയത്. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി സിസ്റ്റര്‍ സുപ്പീരിയര്‍ ഷോജിക്ക് വസ്ത്രങ്ങള്‍ കൈമാറി.
കെ സി അഭിനന്ദ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത്, വെസ്റ്റ് മേഖല സെക്രട്ടറി കെ ജെ വിനീത്, സിപിഐ എം കോളയാട് ലോക്കല്‍ സെക്രട്ടറി എ ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീഷ്‌കുമാര്‍, ശ്രീജ പ്രദീപന്‍, പി സുരേഷ്, അഗസ്റ്റി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.