Uncategorized
അഞ്ചര അടിയോളം നീളം, ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
തൃശൂര്‍: ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നിന്ന് ഭീമൻ മൂർഖൻ പാമ്പിനെ പിടികൂടി. ഗുരുവായൂർ നഗരസഭ ടൗൺഹാൾ കോമ്പൗണ്ടിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടി. കുടുംബശ്രീ ക്യാന്‍റീന് സമീപത്തായി മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു. ഈ സ്ഥലം വൃത്തിയാക്കുന്നതിനിടയാണ് മൂർഖൻ പാമ്പിനെ കണ്ടത്.
രാവിലെയാണ് സംഭവം. ഉടൻതന്നെ ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ സ്നേക് റെസ്ക്യൂവറായ പ്രബീഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേർന്ന് മാലിന്യങ്ങൾ എടുത്തു മാറ്റി ഒടുവിൽ പാമ്പിനെ പിടികൂടി. അഞ്ചര അടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. വനം വകുപ്പിന് ഏൽപ്പിക്കുമെന്ന് പ്രബീഷ് പറഞ്ഞു.