Uncategorized

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ വീട്ടു പറമ്പിലെ തെങ്ങ് കടപുഴകി വീണു; വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട് വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് അപകടം.ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് അപകടം. വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടയിൽ വീട്ട് പറമ്പിലെ തെങ്ങ് കട പുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ വളയം പൊലീസെത്തി ഫഹീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button