24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്; ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം
Kerala

കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്; ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം

കോ​വി​ഡ് കു​ത്തി​വ​യ്പി​ൽ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കേ​ര​ള​ക്ക​ര​യി​ലെ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം. സൗ​ത്ത് ഡ​ൽ​ഹി​യാ​ണ് ഒ​ന്നാ​മ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കോ​വി​ൻ സൈ​റ്റി​ലെ ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ലെ ക​ണ​ക്കി​ലാ​ണ് മാ​ഹി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലെ മു​ന്നേ​റ്റം പ്ര​ക​ട​മാ​യ​ത്. ഒ​മ്പ​ത​ര ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​യി 45000 ൽ​പ്പ​രം ജ​ന​ങ്ങ​ളാ​ണ് മാ​ഹി​യി​ലു​ള്ള​ത്. 30 അം​ഗ കോ​വി​ഡ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ച്ചാ​ണ് മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ശി​വ​രാ​ജ് മീ​ണ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. അ​ധ്യാ​പ​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രും അ​ട​ങ്ങി​യ​താ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം. ​ഈ സം​ഘം ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി കു​ത്തി​വ​യ്പി​ന് വി​ധേ​യ​രാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടോ​ക്ക​ൺ സം​വി​ധാ​നം ഇ​ല്ലാ​തെ വ​ന്ന​പ്പോ​ൾ കു​ത്തി​വ​യ്പു കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി ടോ​ക്ക​ൺ ന​ൽ​കി​യ​തോ​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കു​റ്റ​മ​റ്റ​താ​യി.
ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 20 ൽ ​താ​ഴെ​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
മാ​ഹി മേ​ഖ​ല​യി​ലെ 90 ശ​ത​മാ​നം പേ​ർ​ക്കും ആ​ദ്യ ഡോ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 53 ശ​ത​മാ​നം പേ​ർ വാ​ക്സി​ൻ എ​ടു​ത്തു​ക​ഴി​ഞ്ഞി​രു​ന്നു.18 നും 44 ​വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി വാ​ക്സി​ൻ ന​ൽ​കു​ന്ന പ​രി​പാ​ടി തു​ട​ങ്ങി​യെ​ങ്കി​ലും ര​ജി​സ്ട്രേ​ഷ​ൻ മി​ക്ക​വ​ർ​ക്കും കി​ട്ടാ​യ​തോ​ടെ ടോ​ക്ക​ൺ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ൽ​കി​വ​രി​ക​യാ​ണ്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

Related posts

അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

Aswathi Kottiyoor

അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്ക് മാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് നടപടി………….

Aswathi Kottiyoor

*15ന് ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടാകില്ല

Aswathi Kottiyoor
WordPress Image Lightbox