23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി
Kerala

അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി കോ​വി​ഡ് പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​നാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി അ​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഒ​രാ​ഴ്ച​ത്തെ ടി​പി​ആ​ർ 30 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യാ​ല്‍ അ​വ​സാ​ന​ത്തെ മൂ​ന്ന് ദി​വ​സ​ത്തെ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ പ​ത്തി​ര​ട്ടി പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. അ​താ​യ​ത് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു ദി​വ​സം 100 കേ​സു​ക​ള്‍ വീ​ത​മു​ണ്ടെ​ങ്കി​ല്‍ 300 ന്‍റെ മൂ​ന്ന് മ​ട​ങ്ങാ​യ 3000 പ​രി​ശോ​ധ​ന​ക​ളാ​ണ് ദി​വ​സ​വും ന​ട​ത്തു​ക. ടി​പി​ആ​ർ കു​റ​യു​ന്ന​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​യും മാ​റു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​രാ​ഴ്ച​ത്തെ ടി​പി​ആ​ര്‍ 20നും 30 ​ശ​ത​മാ​ന​ത്തി​നും ഇ​ട​യ്ക്കാ​യാ​ല്‍ അ​വ​സാ​ന​ത്തെ മൂ​ന്ന് ദി​വ​സ​ത്തെ കേ​സു​ക​ളു​ടെ ആ​റി​ര​ട്ടി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്. ഒ​രാ​ഴ്ച​ത്തെ ടി​പി​ആ​ര്‍ ര​ണ്ടി​നും 20 ശ​ത​മാ​ന​ത്തി​നും ഇ​ട​യ്ക്കാ​യാ​ല്‍ അ​വ​സാ​ന​ത്തെ മൂ​ന്ന് ദി​വ​സ​ത്തെ കേ​സു​ക​ളു​ടെ മൂ​ന്നി​ര​ട്ടി പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ആ​ന്‍റി​ജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ര്‍, മ​റ്റ് പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​ത്തെ ടി​പി​ആ​ര്‍ ര​ണ്ടു ശ​ത​മാ​ന​ത്തി​ന് താ​ഴെ​യാ​യാ​ല്‍ അ​വ​സാ​ന​ത്തെ മൂ​ന്ന് ദി​വ​സ​ത്തെ കേ​സു​ക​ളു​ടെ അ​ഞ്ചി​ര​ട്ടി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഒ​രു പൂ​ളി​ല്‍ അ​ഞ്ചു സാ​മ്പി​ള്‍ എ​ന്ന നി​ല​യി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പൂ​ള്‍​ഡ് പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക.

മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത്/ വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​തി ജി​ല്ലാ സ​ര്‍​വ​യ​ല​ന്‍​സ് യൂ​ണി​റ്റ് വി​ശ​ക​ല​നം ന​ട​ത്തു​ക​യും പ​രി​ശോ​ധ​ന​യ്ക്കു​ള്ള ടാ​ര്‍​ജ​റ്റ് നി​ശ്ച​യി​ക്കു​ക​യും ചെ​യ്യും. കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, ഫാ​ക്ട​റി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കാ​ന്‍ സ​മീ​പ​ത്തു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാം. ആ​വ​ശ്യ​മെ​ങ്കി​ല്‍ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് ലാ​ബു​ക​ളും ഉ​പ​യോ​ഗി​ക്കാം.

Related posts

പേരാവൂർ പഞ്ചായത്ത് ഹോട്ടലുകളിൽ സംയുക്ത പരിശോധന നടത്തി

അടുത്തവര്‍ഷത്തെ പുസ്തകങ്ങളുമായി അവധിക്ക്‌ വീട്ടിലേക്ക് ; ഇതാ കേരള മാതൃക

Aswathi Kottiyoor

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പൊലീസ്.

Aswathi Kottiyoor
WordPress Image Lightbox