23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും, വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Kerala

ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും, വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ

ഡി​ജി​റ്റ​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി എ​ല്ലാ​വ​ർ​ക്കും ഭൂ​രേ​ഖ​ക​ൾ ന​ൽ​കു​മെ​ന്നും ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ തു​ട​ങ്ങി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്മാ​ർ​ട്ടാ​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​നും കേ​സ​രി സ്മാ​ര​ക​വും ഹോ​ട്ട​ൽ വി​വാ​ന്ത​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ 1028 വി​ല്ലേ​ജു​ക​ളു​ടെ റീ​സ​ർ​വേ പൂ​ർ​ത്തി​യാ​യി. 54 കൊ​ല്ല​മാ​യി 54 ശ​ത​മാ​നം റീ​സ​ർ​വേ​യാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. വി​വി​ധ സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വേ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജ​ന​സൗ​ഹൃ​ദ വി​ല്ലേ​ജാ​ഫീ​സ് പ്രാ​വ​ർ​ത്തി​ക​മാ​ക്കും. ഇ​തി​ലേ​ക്കാ​യി എ​ല്ലാ രേ​ഖ​ക​ളും ഡി​ജി​റ്റ​ലാ​ക്കും. ഒ​രി​ക്ക​ൽ ല​ഭി​ക്കു​ന്ന രേ​ഖ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും. ഇ​തി​ലൂ​ടെ വീ​ണ്ടും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കുമെന്നും മന്ത്രി പറഞ്ഞു.

നി​യ​മ​കു​രു​ക്ക് ഒ​ഴി​വാ​ക്കി എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. നി​ല​വി​ൽ 153000 പ​ട്ട​യം ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​തേ​സ​മ​യം അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​യേ​റി​യ​ത് സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ക്കും.​റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് റ​വ​ന്യൂ ജോ​ലി​ക​ളും നി​യ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ൽ​കും.

25 സെ​ന്‍റി​നു താ​ഴെ​യു​ള്ള ഭൂ​മി ത​രം മാ​റ്റാ​നാ​യി ന​ൽ​കി അ​പേ​ക്ഷ​യി​ൽ ഇ​തേ​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. റ​വ​ന്യൂ വ​കു​പ്പി​ലെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം 2021- 2026 വി​ഷ​ൻ ഓ​ഗ​സ്റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Related posts

ടൈംസ് ആഗോള റാങ്കിങ്‌ : 
എംജി സർവകലാശാല രാജ്യത്ത് രണ്ടാമത്‌

Aswathi Kottiyoor

ജെ സി ഡാനിയേല്‍ പുരസ്‌‌കാരം പി ജയചന്ദ്രന് .

Aswathi Kottiyoor

ഇഎസ്ഐ തൊഴിലില്ലായ്മ വേതനം: നിബന്ധനകളിൽ ഇളവു വരുന്നു.

Aswathi Kottiyoor
WordPress Image Lightbox