26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ നിരത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
Kerala

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ നിരത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സം ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​ത്.

വെ​ള്ളി​യാ​ഴ്ച ഒ​റ്റ അ​ക്ക ന​മ്പ​രു​ള്ള ബ​സു​ക​ള്‍​ക്ക് ഓ​ടാം. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക ന​മ്പ​റും സ​ര്‍​വീ​സ് ന​ട​ത്താം. എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ല്‍ ഉ​ള്ള​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

ശ​നി​യും ഞാ​യ​റും സ​ര്‍​വീ​സ് അ​നു​വ​ദ​നീ​യ​മ​ല്ല. എ​ല്ലാ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

Related posts

മി​ൽ​മ പാ​ൽ പു​തി​യ പാ​യ്ക്ക​റ്റി​ൽ

Aswathi Kottiyoor

കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്, സെപ്റ്റംബര്‍ മുതല്‍ നിര്‍ബന്ധം- മന്ത്രി.*

Aswathi Kottiyoor

ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമാണം 10ന് തുടങ്ങും .

Aswathi Kottiyoor
WordPress Image Lightbox