22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വീണ്ടും കുറയ്ക്കാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍.
Kerala

കൊവിഷീല്‍ഡ് ഡോസുകളുടെ ഇടവേള വീണ്ടും കുറയ്ക്കാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍.

കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ചില വിഭാഗക്കാര്‍ക്ക് കുറയ്ക്കാന്‍ ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. യുകെയില്‍ നടന്ന പഠനങ്ങളില്‍ ഇടവേള കുറയ്ക്കുന്നത് ഡെല്‍റ്റ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്.

കൊവിഷീല്‍ഡും കൊവാക്‌സിനും ഇന്ത്യയില്‍ വിതരണം തുടങ്ങിയപ്പോള്‍ രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്കും എട്ടാഴ്ചയ്ക്കും ഇടയില്‍ സ്വീകരിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. പിന്നീട് കൊവിഷീല്‍ഡിന് ഈ ഇടവേള 12 മുതല്‍ 16 ആഴ്ച വരെയാക്കി. എന്നാല്‍ യുകെ ഇടവേള കുറച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും മാറ്റങ്ങള്‍ക്ക് വീണ്ടും ആലോചന. ഇടവേള കുറയ്ക്കുന്നത് ഡെല്‍റ്റ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു എന്നാണ് യുകെയിലെ പഠനത്തില്‍ വ്യക്തമായത്. യുകെയില്‍ നേരത്തെ 50 വയസിനു മുകളിലുള്ളവരുടെ ഇടവേള 12ല്‍ നിന്ന് 8 ആഴ്ചയായി കുറച്ചിരുന്നു. തിങ്കളാഴ്ച യുകെയില്‍ നാല്പത് വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇടവേള 8 ആഴ്ചയാക്കി. കൊവിഷീല്‍ഡ് എന്ന പേരില്‍ ആസ്ട്രസെനക്കയുടെ അതേ വാക്‌സീന്‍ ഉപയോഗിക്കുന്ന ഇന്ത്യയില്‍ പിന്നെ എന്തിന് 16 ആഴ്ചത്തെ ഇടവേള എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ 91 ശതമാനത്തിനും കൊവിഡ് വന്നാലും ആശുപത്രി ചികിത്സ വേണ്ടി വരുന്നില്ല എന്ന പഠനവും യുകെ പുറത്തു വിട്ടു.

ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് ആണെങ്കില്‍ ഇത് 71 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും ഇടവേള വീണ്ടും കുറയ്ക്കാന്‍ ആലോചന. ആദ്യ ഘട്ടമായി 50 വയസിനു മുകളിലുള്ളവരുടെ ഇടവേള കുറച്ചേക്കും. ശാസ്ത്രീയമായും സുതാര്യമായുമാണ് ഇടവേള കുറയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചു.

Related posts

സഹപാഠിയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 27 വ​രെ മ​ഞ്ഞ അലെ​ർ​ട്ട്

Aswathi Kottiyoor

അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌

Aswathi Kottiyoor
WordPress Image Lightbox