പാലത്തിന്റെ ഗർഡറിൽ വലിയ ശബ്ദം, പരിശോധിക്കാൻ 7 അംഗസംഘം എത്തിയതും പാലം തകർന്നു, പുഴയിൽ വീണ 5 പേർ കരക്കെത്തി; മാവേലിക്കരയിൽ രണ്ടുപേർ മരണപ്പെട്ടു

പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. രണ്ടുപേരാണ് പുഴയിലേക്ക് വീണത്.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.
കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടം അത്യന്തം ദു:ഖകരമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ സംഭവത്തിൽ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാവേലിക്കര സ്വദേശി രാഘവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്.