Uncategorized

പ്രസവിച്ച് ആറാം‌ ദിവസം പരിചയക്കാരിക്ക് കുഞ്ഞിനെ വിറ്റു; അമ്മയും കാമുകനും പിടിയിൽ

കൊച്ചി: പ്രസവിച്ച് ആറ് ദിവസം മാത്രമായ കുഞ്ഞിനെ വിറ്റ് അമ്മയും കാമുകനും. കുട്ടികൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ 55കാരിക്കാണ് കുഞ്ഞിനെ വിൽക്കാനായി ശ്രമം നടത്തിയത്. പൊലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.
കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് കടുങ്ങല്ലൂർ സ്വദേശിനിയോട് മാതാപിതാക്കൾ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
ജൂലൈ 26നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ആലുവ സ്വദേശിയായ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. ഇതിനിടെയാണ് പങ്കാളിയായ ജോൺ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാ​ഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ​ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button