Uncategorized
ഗോപിനാഥപിള്ള അനുസ്മരണവും അനുമോദന സദസ്സും നടത്തി

കൊട്ടിയൂർ : സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. ഗോപിനാഥ പിള്ള അനുസ്മരണവും പഞ്ചായത്തിൽ എസ് എസ് എൽ സി പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ അസി. സെക്രട്ടറി എം എം രാധാകൃഷ്ണൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ സെക്രട്ടറി ഷാജി പൊട്ടയിൽ, കെ എ ജോസ്, മൈക്കിൾ ആമക്കാട്, ഭദ്രൻനായർ, രാജീവൻ പുത്തലത്ത്, ജിസ് പാറക്കൽ, രാഗിണി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.




