Uncategorized

ചോദ്യപേപ്പർ ചോർച്ചക്കു പിന്നിൽ ഇടത് അധ്യാപക സംഘടനയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഇതിന് പിന്നിൽ സ‍ർക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോർത്തിക്കൊടുക്കുന്നതെന്നും സതീശൻ പറഞ്ഞു.

സിപിഎമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ക്ഷേമപെൻഷൻ തട്ടിയെടുത്തതെന്നും ഇവരുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ചോദിച്ചു. പേര് പുറത്തുവന്നാൽ നാട്ടുകാർ അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പത്ത് ഒരാളെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന്റെ പേരിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കില്ല. അനർട്ടിലെ അഴിമതിയും ഗൗരവമായ സംഭവമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രതികരണം വരട്ടെ, അതിന് ശേഷം നിയമപരമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ ആദ്യം ശക്തമായി പ്രതികരിച്ചത് പ്രതിപക്ഷമാണെന്ന് വി.ഡി.സതീശൻ. പാലർമെൻറിലും പുറത്തും പ്രതികരിച്ചത് അറിയാത്ത മന്ത്രി ഈ ഗ്രഹിത്തിലായിരിക്കില്ല ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പ്രതിപക്ഷം പിന്നിൽ നിന്നും കുത്തിയെന്ന എം.ബി രാജേഷിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button