24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ലോക്ക്ഡൗൺ: ഇന്ന്‌ കൂടുതൽ ഇളവുകൾ ; കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും…..
Thiruvanandapuram

ലോക്ക്ഡൗൺ: ഇന്ന്‌ കൂടുതൽ ഇളവുകൾ ; കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും…..

തിരുവനന്തപുരം: ശനിയും ഞായറും ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾക്ക്‌ ശേഷം സംസ്ഥാനത്ത്‌ തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും.

● വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക്‌ മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല.
● ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.
● നിർമാണ മേഖലയിലുള്ള സൈറ്റ്‌ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്‌/രേഖ കാട്ടി യാത്ര ചെയ്യാം.
● നിർമാണ സാമഗ്രികൾ വിൽക്കുന്ന കട തുറക്കാം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.
● ഹോട്ടലുകളിൽ പാഴ്‌സലും ഓൺലൈൻ വിതരണവുമുണ്ടാകും.
● അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.
● ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും രാത്രി 7വരെ.
● വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ വേണം.
● രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം.

Related posts

ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും’; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ…

Aswathi Kottiyoor

കേരളം അടച്ചിടില്ല; രണ്ട് ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം

Aswathi Kottiyoor

ഡിജിറ്റൽ വിദ്യാഭ്യാസം; പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്….

Aswathi Kottiyoor
WordPress Image Lightbox