27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ.
Thiruvanandapuram

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ.

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ. റവന്യൂവകുപ്പിന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളിൽ എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു അവ്യക്തത നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത പ്രശ്നമാണ് ചർച്ച ചെയ്യുന്നത്. കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തർക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നും ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ അത് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പേടിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദം നിയമസഭയിലെത്തിയപ്പോൾ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ ഒരു വ്യക്തയുണ്ടാകുമെന്നും സിപിഐ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടി നിലപാട് താൻ വിശദീകരിക്കില്ല. അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

സ്പെഷ്യൽ അരി വിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ….

Aswathi Kottiyoor

തൊഴിലറുക്കാൻ കേന്ദ്രം ; ഒരേസമയം 20 പ്രവൃത്തിമാത്രം ; 100 തൊഴിൽദിനം ഉണ്ടാകില്ല.

Aswathi Kottiyoor

ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി; ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്പെഷ്യാലിറ്റി ഒപികൾ………….

Aswathi Kottiyoor
WordPress Image Lightbox