എടൂർ :കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന”കാരുണ്യ സ്പർശം ” പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തടിക്കടവ് ഗവ.ഹൈസ്കൂൾ അധികൃതർക്ക് സ്മാർട്ട് ഫോൺ കൈമാറി നിർവഹിച്ചു. ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി വിപിൻ തോമസ് , സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ചെരിയൻകാല, ജില്ലാ പ്രസിഡന്റ് ബിനു ഇലവുങ്കൽ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ വിനോദ് , ചപ്പാരപ്പടവ് മണ്ഡലം പ്രസിഡന്റ് റോബിൾ ആൻറണി, കെ.എസ് .സി സംസ്ഥാന ജനറൽ സെക്രട്ടറി അമൽ കെ. ജോയി ,ലിറ്റോ കുടിലിൽ എന്നിവർ പങ്കെടുത്തു.