Uncategorized
കാസർകോട് ബന്തിയോട് വാഹനാപകടം; ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിക്ക് ദാരുണാന്ത്യം
കാസർകോട്: കാസർകോട് ബന്തിയോട് വാഹനാപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജ് (40) ആണ് മരിച്ചത്. ധൻരാജ് സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകട സ്ഥലത്തുവെച്ചു തന്നെ ധൻരാജ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.