24.4 C
Iritty, IN
October 4, 2024
  • Home
  • Newdelhi
  • രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….
Newdelhi

രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….

ന്യൂഡൽഹി: രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. 86,498 പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരുടെ നിരക്ക് 94.29 ശതമാനമായി. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. 13,03,702 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 2123 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 1,82,282 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തമിഴ്‌നാട്ടിലാണ്. 19,448 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക (11,958), മഹാരാഷ്ട്ര (10,219), കേരളം (9,313) എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍.

Related posts

പശ്ചിമബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് നാളെ…..

Aswathi Kottiyoor

പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കാന്‍ കഴിയില്ല: കേന്ദ്രം.

Aswathi Kottiyoor

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ആക്രമിച്ച് റഷ്യ; തീപിടിത്തം: കടുത്ത ആശങ്ക.

Aswathi Kottiyoor
WordPress Image Lightbox