Uncategorized

കറന്‍റ് പോയി, വീട്ടമ്മ മെഴുകുതിരി കത്തിച്ച് വെച്ച് ഉറങ്ങി, ടേബിളിന് തീപടർന്ന് വൻ തീപിടിത്തം; അത്ഭുത രക്ഷപ്പെടൽ

മതിലകം: തൃശൂർ മെഴുകുതിരിയിൽ നിന്നും തീപടർന്ന് വൻ തീപിടിത്തം. തീപർന്ന് പിടിച്ച് വീടിലെ ഒരു ഭാഗം കത്തി നശിച്ചു. മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ. വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.

വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കറന്‍റ് പോയതിനെ തുടർന്ന് ടേബിളിൽ മെഴുകുതിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടിച്ചു. ഇതോടെ തീ പടർന്ന് ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തിയമർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button