മോദി ചേർത്തുപിടിച്ച നൈസമോളെ ഓർമ്മയുണ്ടോ? മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവള്‍

ചൂരല്‍മല- മുണ്ടക്കൈ മഹാദുരന്തത്തില്‍ നിന്ന് ഉമ്മയ്ക്കൊപ്പം രക്ഷപ്പെട്ട നൈസാ മോളെ ഓര്‍ക്കുന്നുണ്ടോ? ദുരന്തബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നൈസമോളെ ഓമനിക്കുന്ന വാര്‍ത്താചിത്രം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. മരണം പെയ്ത ദുരന്തഭൂമിയില്‍ നിന്നുള്ള വേദനച്ചിത്രങ്ങള്‍ക്കിടെ എല്ലാവരുടേയും ഹൃദയം തൊട്ട ഒരു നിമിഷം. ഇന്ന് മേപ്പാടിയിലെ എല്‍കെജി ക്ലാസിലെ മിടുക്കി കുട്ടിയാണ് നൈസ മോള്.
ദുരന്ത പ്രദേശം സന്ദർശിക്കാനെത്തിയപ്പോള്‍ മോദി ചേര്‍ത്തു പിടിച്ചത് ഉമ്മ കൊടുത്തതും, നൈസ മോള് താടിയില്‍ പിടിച്ച് വലിച്ചതും കണ്ണാടി ഊരി നോക്കിയതും ഒന്നും നമ്മള് മറക്കാനിടയില്ല. ദു:ഖം കടല്‍ പോലെ തിരയടിച്ചു നിന്ന അന്തരീക്ഷത്തില്‍ ഈ കാഴ്ച എല്ലാവരുടെയും മനസ്സ് നിറച്ചിരുന്നു.
ദുരന്തത്തെ അതിജീവിച്ച നൈസ മോളും അമ്മ ജസീലയും ഇപ്പോള്‍ മേപ്പാടി ചുളിക്കയിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ മേപ്പാടി അലിഫ് പബ്ലിക് സ്കൂളില്‍ എല്‍കെജി വിദ്യാർഥിനിയാണ് നൈസ മോള്.




