34 C
Iritty, IN
September 29, 2024
  • Home
  • Delhi
  • മാതൃകാ വാടകനിയമത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം…………
Delhi

മാതൃകാ വാടകനിയമത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം…………

ന്യൂഡൽഹി:സ്വകാര്യ പങ്കാളിത്തത്തിൽ വാടകവീടുകളുടെ വലിയ ശൃംഖലയെന്ന ബിസിനസ്‌ മാതൃക ലക്ഷ്യമിട്ട്‌ മാതൃകാ വാടക നിയമത്തിന് (മോഡൽ ടെനൻസി ആക്ട്) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള വാടക നിയമങ്ങളുടെ ഭേദഗതിയോ പുതിയ നിയമനിർമാണമോ നടത്താമെന്ന്‌ ഭവന, നഗരകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. സ്വന്തമായി കിടപ്പാടമില്ലാത്ത ലക്ഷക്കണക്കിനാളുകളുള്ള രാജ്യത്ത്‌ വൻകിട നിർമാണക്കമ്പനികൾക്ക്‌ വേണ്ടിയുള്ള നയമാണ് ഇതെന്ന്‌ വിമർശമുണ്ട്‌.

രാജ്യത്ത് സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയും വാടകവീടുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് പരിഷ്‌കരിക്കുകയുമാണ്‌ ലക്ഷ്യമെന്ന്‌ സർക്കാർ അവകാശപ്പെട്ടു. എല്ലാ വരുമാനക്കാർക്കുമുള്ള വീടുകളുടെ ശൃംഖല സൃഷ്ടിക്കാനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാനുമാകും. 2019ലാണ്‌ കരട്‌നിയമം കൊണ്ടുവന്നത്‌. വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ എല്ലാ സംസ്ഥാനത്തും സ്വതന്ത്ര സംവിധാനം, കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി തുടങ്ങിയ നിർദേശങ്ങളുണ്ട്‌. വീടുകൾക്ക്‌ പരമാവധി രണ്ടു മാസത്തെ വാടകയും താമസത്തിനല്ലെങ്കിൽ ആറു മാസത്തെ വാടകയും മുൻകൂർ സ്വീകരിക്കാം. വാടക വർധിപ്പിക്കാൻ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നും വ്യവസ്ഥയുണ്ട്‌.

Related posts

അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും

Aswathi Kottiyoor

ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18%*

Aswathi Kottiyoor

അഗ്നിപഥ് പദ്ധതി: ഉത്തരേന്ത്യ കത്തുന്നു

Aswathi Kottiyoor
WordPress Image Lightbox