Uncategorized
വീണ്ടും വീണു, സ്വർണവില കുത്തനെ താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.
ഈ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് 1160 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് 7140 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയായി. വെള്ളിയുടെ വിലയിലും വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 97 രൂപയായി.