Uncategorized
തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂർ ശിവക്ഷേത്രം വികസന പദ്ധതി നാടിന് സമർപ്പിച്ചു

കൊട്ടിയൂർ :പ്രമുഖ തീർഥാടക കേന്ദ്രമായ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടിൽനിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാർക്കറ്റ്, ഗോശാല, ഊട്ടുപുര, കാർ പാർക്കിംഗ്, ഡോർമറ്ററി ആൻഡ് ക്ലോക്ക് റൂം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ എന്നിവയാണ് പ്രധാന ഘടകങ്ങൾ.




