27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………
Iritty

തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………

ഇരിട്ടി:ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ ആധുനീക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി. അടിയന്തര സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ച് ട്രയല്‍ റണ്‍ നടത്തിയാണ് ശ്മശാനം ബുധനാഴ്ച്ച നാടിന് സമര്‍പ്പിച്ചത്.
.ജില്ല പഞ്ചായത്തിന്റെയും, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും, തില്ലങ്കേരിഗ്രാമപഞ്ചായത്തിന്റയും ഫണ്ട് ഉപയോഗിച്ച് ഒന്നരകോടി രൂപ ചെലവില്‍് വിവിധ ഘട്ടങ്ങളിലായാണ് ആധുനീക വാതക ശ്മശാനം നിര്‍മ്മിച്ചത്.ആദ്യ ഘട്ടത്തില്‍ 30 ലക്ഷം രൂപ ചിലവിട്ട് കെട്ടിടവും ചുറ്റുമതിലുമാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേക്കര്‍ സ്ഥലം പഞ്ചായത്ത് ശ്മശാനം നിര്‍മ്മിക്കാനായി വാങ്ങിയിരുന്നെങ്കിലും വഴിയുമായി ബന്ധപ്പെട്ട പ്രശ്നം മുലം് തടസ്സപ്പെടുകയായിരുന്നു.പിന്നീട് എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചാണ് കഴിഞ്ഞ ഭരണ സമിതി ശ്മശാനം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.തില്ലങ്കേരി പെരിങ്ങാനം റോഡില്‍ കാവുംപടി സി.എച്ച്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തായാണ് ശ്മശാനം . അവസാനഘട്ട പരീക്ഷണം കൂടി പൂര്‍ത്തിയാക്കിയാണ് ശ്മശാനം നാടിന് സമര്‍പ്പിക്കുന്നത്. പഞ്ചായത്തിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും 3500 രൂപയാണ് ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനായി ഈടാക്കുക.പഞ്ചായത്തു പരിധിയിലെ പട്ടികജാതി കുടുംബങ്ങളിലുള്ളവര്‍ക്ക് സേവനം സൗജ്യമായിരിക്കും.ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം.പ്രവര്‍ത്തന സജ്ജമായ ശ്മശാനം ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ്ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചയാത്ത് പ്രസിഡന്റ് പി.ശ്രീമതി, വൈസ് പ്രസിഡന്റ്് അണിയേരി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ ഇരിട്ടി സ്വദേശിനി അറസ്റ്റിൽ

Aswathi Kottiyoor

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന് സ്റ്റെറ്റ് ടോപ് ബോക്സ്‌ നൽകി

Aswathi Kottiyoor
WordPress Image Lightbox