Uncategorized

മകന്‍റെ മരിച്ച ഒഴിവില്‍ ഈറോഡ് ഈസ്റ്റില്‍ ജയിച്ച് എംഎല്‍എയായി ,ഒടുവില്‍ ഇവികെഎസ് ഇളങ്കോവനും മരണത്തിന് കീഴടങ്ങി

ചെന്നൈ: തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ വി കെ എസ്‌ ഇളങ്കോവൻ അന്തരിച്ചു. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു. ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആണ്. മകൻ തിരുമകൻ മരിച്ച ഒഴിവിൽ 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർഥി ആയിരുന്നു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം.

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവതയാണിത്. വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. ജയലളിതയുടെ വിമർശകൻ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോൺഗ്രസിൽ സമവായത്തിന്‍റെ വക്താവായി മാറി. നെഹ്‌റു കുടുംബത്തോട് അടുപ്പം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. 2014ൽ രാഹുൽ ഗാന്ധി പിസിസി അധ്യക്ഷൻ ആക്കി. എ കെ ആന്‍റണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നിയമനം. അധികാരത്തിൽ പങ്ക് വേണമെന്ന് ആവശ്യപ്പെട്ടത് കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button