23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….
Kelakam

കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ സേന പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു……….

കൊട്ടിയൂർ : കൊട്ടിയൂർ ഒമ്പതാം വാർഡ് സന്നദ്ധ പ്രവർത്തകർ ചേർന്ന് കൊട്ടിയൂർ ദേവസ്വം അക്കരെ അമ്പലത്തിലേക്ക് പോകും വഴി റോഡിനു ഇതുവശത്തുമായി കാലങ്ങളോളം കൂടി കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പാമ്പർപ്പാൻ നെല്ലിയോടി റോഡ് മുതൽ മന്ദംചേരി കണ്ടപ്പുനം വളവുവരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രവർത്തകരുടെ ശ്രമഫലമായി വൃത്തിയാക്കി. കാലാവർഷം വരുന്നത്തോടുകൂടി ഡെങ്കിപനിയും മറ്റു കാലാവർഷ രോഗങ്ങളും പതിവാകുന്ന ഈ മേഖലയിൽ പരിസരശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ വാർഡ് മെമ്പർ ജോണി ആമക്കാട് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു എന്നത് അഭിനന്ദനാർഹമായകാര്യമാണ്. കോവിഡ് പ്രതിസന്ധികളെ നേരിടാൻ 14 അംഗ സന്നദ്ധസേന പ്രവർത്തകരെ വാർഡ് ചുമതലപെടുത്തിയിരുന്നു. ക്വാറന്റിനിൽ കഴിയുന്നവർക്കും, കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർക്കും സഹായങ്ങൾ എത്തിക്കുകയും വാർഡിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധമരുന്നുകൾ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതിന് പുറമെ ഇത്തരം ഒരു സേവനം ചെയ്യുവാൻ സന്നദ്ധ സേന പ്രവർത്തകർ കാണിച്ച ആവേശത്തിൽ അതിയായ സന്തോഷമെന്ന് വാർഡ് മെമ്പർ ജോണി ആമക്കാട്ട് പറഞ്ഞു. പ്രശോഭ് ജി നാഥ്, ലിജോ കുരിയൻ, നിതിൻ എം സി, ഷോബിൻ പി ജെയിംസ്, ദീപു ചന്ദ്രൻ, സുരേഷ് ഐക്കരകുടിയിൽ, രാജേഷ് ഐക്കരകുടിയിൽ, സുബിൻ എൻ എസ്, അരുൺ മനോഹർ, സജീവൻ പുഷ്പവിലാസം, സജിൻ താന്നിയിൽ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.

Related posts

ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor

കേളകം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആടുകളുടെ വിതരണം നടന്നു

Aswathi Kottiyoor
WordPress Image Lightbox