23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍; ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
kannur

വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍; ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നോ ജോ​ലി​ക്കോ പോ​കു​ന്ന 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. ഇ​വ​ര്‍ www. cowin.gov.inല്‍ ​വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ​ഹി​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ ​ഹെ​ല്‍​ത്ത് പോ​ര്‍​ട്ട​ലി​ല്‍ (http:// covid19 kerala. gov.in/ vaccine/) പാ​സ്പോ​ര്‍​ട്ടി​ന്‍റെ ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യും പേ​ജു​ക​ള്‍ ഒ​റ്റ കോ​പ്പി​യാ​യി എ​ടു​ത്ത​തി​ന്‍റെ ഫ​യ​ലും വീ​സ സം​ബ​ന്ധ​മാ​യ ഫ​യ​ലും സ​ഹി​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇവ പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭ്യ​ത​യും മു​ന്‍​ഗ​ണ​ന​യും അ​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും. വാ​ക്‌​സി​നേ​ഷ​ന്്‍ എ​ത്തു​മ്പോ​ള്‍ ഈ ​എ​സ്എം​എ​സും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി പാ​സ് പോ​ര്‍​ട്ടും കൈ​യി​ല്‍ ക​രു​ത​ണം.
കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ഇ​തി​ന​കം എ​ടു​ത്ത ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് നാ​ലു മു​ത​ല്‍ ആ​റ് ആ​ഴ്ച​ക്കു​ള്ളി​ല്‍ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​ത്ത​ര​ക്കാ​ര്‍ ആ​ദ്യ ഡോ​സ് എ​ടു​ത്ത​പ്പോ​ള്‍ ല​ഭി​ച്ച റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍, പാ​സ്പാ​ര്‍​ട്ടി​ന്‍റേ​യും വീ​സ​യു​ടെ​യും രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം ഇ ​ഹെ​ല്‍​ത്ത് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട വി​ധം
www.cowin.gov.inല്‍ ​വ്യ​ക്തി​ഗ​ത വി​വ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. ശേ​ഷം ഇ ​ഹെ​ല്‍​ത്ത് പോ​ര്‍​ട്ട​ല്‍ ലി​ങ്കി​ല്‍ (http:// covid19. kerala. gov.in/vaccine/) ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ലി​ങ്ക് തു​റ​ക്കു​മ്പോ​ള്‍ കാ​ണു​ന്ന Individual Request എ​ന്ന ടാ​ബി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. ശേ​ഷം വ​രു​ന്ന DISCL AIMER എ​ന്ന സ​ന്ദേ​ശം ക്ലോ​സ് ചെ​യ്യു​ക. നാ​ട്ടി​ലെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി​യ ശേ​ഷം അ​തി​ലേ​ക്ക് വ​രു​ന്ന OTP ന​ല്‍​കി ന​മ്പ​ര്‍ വെ​രി​ഫൈ ചെ​യ്യു​ക.ശേ​ഷം ല​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​മി​ല്‍ ജി​ല്ല, പേ​ര്, ലിം​ഗം, ജ​ന​ന​വ​ര്‍​ഷം എ​ന്നി​വ ന​ല്‍​കു​ക. യോ​ഗ്യ​ത വി​ഭാ​ഗം എ​ന്നി​ട​ത്ത് Going Abroad എ​ന്ന് ന​ല്‍​കു​ക. അ​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ പേ​ര് ന​ല്‍​കു​ക. Supporting Docu ments എ​ന്ന​തി​ന് താ​ഴെ ആ​ദ്യം പാ​സ്പോ​ര്‍​ട്ടി​ന്‍റെ ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യും പേ​ജു​ക​ള്‍ ഒ​റ്റ കോ​പ്പി​യാ​യി എ​ടു​ത്ത​തി​ന്‍റെ ഫ​യ​ലും ര​ണ്ടാ​മ​താ​യി വീ​സ സം​ബ​ന്ധ​മാ​യ ഫ​യ​ലും അ​പ് ലോ​ഡ് ചെ​യ്യു​ക (PDF / JPG ഫോ​ര്‍​മാ​റ്റി​ല്‍ 500 KBയി​ല്‍ താ​ഴെ ആ​യി​രി​ക്ക​ണം ഓ​രോ ഫ​യ​ലും). ശേ​ഷം www.cowin.gov.in സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച 14 അ​ക്ക റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ ന​ല്‍​കി സ​ബ്മി​റ്റ് ചെ​യ്യു​ക.

Related posts

കളക്ടറേറ്റ് മാർച്ചും ധർണയും 11ന്

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 49 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

അഞ്ജുശ്രീയുടെ മരണം: കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

Aswathi Kottiyoor
WordPress Image Lightbox