24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്
Kerala

കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്‌ളാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്താനാണ് തീരുമാനം. വിദ്യാർത്ഥികൾക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ക്‌ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. കോളേജിന്റെ ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ബദ്ധിമുട്ട് നേരിടുന്നവർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ആയി ക്‌ളാസ് എടുക്കാം.
അധ്യാപകർ ക്‌ളാസ് എടുത്തതു സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം. ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Related posts

ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

സി​ഗ്ന​ൽ ത​ക​രാ​ർ; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

Aswathi Kottiyoor

വി​ദേ​ശി​യെ ക്കൊ​ണ്ട് മ​ദ്യം റോ​ഡി​ലൊ​ഴി​പ്പി​ച്ച സം​ഭ​വം; എ​സ്ഐ​യു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു

Aswathi Kottiyoor
WordPress Image Lightbox