25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം ; വൈദ്യുതി ബോര്‍ഡ്
Kerala

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം ; വൈദ്യുതി ബോര്‍ഡ്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. ആയിരം രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓണ്‍ലൈന്‍ സംവിധാനം കര്‍ശനമായി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും.

പുതിയ തീരുമാനത്തിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഇതിനനുസരിച്ച് കാഷ്യര്‍മാരെ പുനര്‍വിന്യസിക്കാനും ബോര്‍ഡ് തീരുമാനിച്ചു.

രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
അഞ്ഞൂറ്റിയെഴുപത്തിമൂന്ന് പേരാണ് ഈ മാസം വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.

Related posts

കർഷക വരുമാനം വർദ്ധിപ്പിക്കാൻ കൃഷിയിടാധിഷ്ഠിത ആസൂതണ പദ്ധതി

Aswathi Kottiyoor

വിഷു ആഘോഷം; കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

Aswathi Kottiyoor

അഴീക്കല്‍ തുറമുഖ വികസനം: നിയമസഭാ സമിതിയംഗങ്ങള്‍ തുറമുഖം സന്ദര്‍ശിച്ചു

Aswathi Kottiyoor
WordPress Image Lightbox