31.8 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് ഡെങ്കിപ്പനി – പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ് ………..
Iritty

ഇരിട്ടി താലൂക്ക് ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് ഡെങ്കിപ്പനി – പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ് ………..

ഇരിട്ടി : ഇരിട്ടി താലൂക്ക് ഓഫീസിലെ മൂന്ന് ജീവനക്കാർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയുടെയും , ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെയും , മട്ടന്നൂർ ഫീൽഡ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് ഇരിട്ടി താലൂക്ക് ഓഫീസിലെ 3 ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമാക്കിയത്. ഇരിട്ടി താലൂക്ക് ഓഫീസും പരിസരത്തുമുള്ള കെട്ടിടങ്ങൾ മുഴുവൻ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി. കൊതുകുകളുടെയും കൂത്താടികളുടെയും ഉറവിടങ്ങൾ കണ്ടെത്തുകയും അവ നശിപ്പിക്കുകയും ചെയതു. വെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകൾ കീടനാശിനി തളിക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, വെക്ടർ കൺട്രോൾ ഫീൽഡ് അസിസ്റ്റൻറ് എം.രാജൻ, ഫീൽഡ് വർക്കർമാരായ ശൈലജ, ശ്രീജ, പ്രജീഷ്, സീന, വാർഡ് കൗൺസിലർ അബ്ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

മാക്കൂട്ടം ചുരം പാതയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു

Aswathi Kottiyoor

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു – വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി – കർഷകരും ആശങ്കയിൽ

Aswathi Kottiyoor

ബൈക്കില്‍ യാത്ര ചെയ്യവേ വീണ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox