24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ഓൺലൈൻ ക്ലാസുകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി സാങ്കേതിക സർവ്വകലാശാല……………
Thiruvanandapuram

ഓൺലൈൻ ക്ലാസുകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി സാങ്കേതിക സർവ്വകലാശാല……………

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ അധ്യയനം വിദ്യാർഥി സൗഹൃദമാക്കുവാൻ ഉതകുന്ന നിർദ്ദേശങ്ങളുമായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സിൻഡിക്കേറ്റിന്റെ അക്കാദമിക്, സ്റ്റുഡന്റ് വെൽഫെയർ ഉപസമിതികൾ നൽകിയ ശുപാർശകൾ വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അംഗീകരിക്കുകയായിരുന്നു.
ജൂൺ മാസം ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓൺലൈനായി തുടരും. രാവിലെ 8.30ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം ദിവസം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഇടവേളകൾ ഉണ്ടാകണം. എന്നാൽ, ഹോണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധിദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.

Related posts

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും…..

Aswathi Kottiyoor

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോമിയോ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ചികിത്സ പ്രോട്ടോക്കോൾ പുതുക്കണമെന്ന് ആവശ്യം….

വാക്‌സിൻ ക്ഷാമത്തിന് നേരിയ ആശ്വാസം; ആറര ലക്ഷം ഡോസ് വാക്‌സിൻ എത്തി..

Aswathi Kottiyoor
WordPress Image Lightbox