കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു; തിരുവല്ലയിൽ അപകടത്തിൽ ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്

ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അനന്തുവിന് ചെവിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റത്. ഇദ്ദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ജയകൃഷ്ണനെയും അപകടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.