24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂര്‍ വൈശാഖമഹോത്സവം ; നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തി
Kerala

കൊട്ടിയൂര്‍ വൈശാഖമഹോത്സവം ; നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തി

കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂര്‍ ശൈവസന്നിധിയിലേക്ക് നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങ് നടത്തിയത്.ക്ഷേത്രത്തിലെ അടിയന്തരചടങ്ങുകള്‍ മാത്രം നടത്താനുള്ള കലക്ടറുടെ അനുമതിയോടെയാണ് നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തിയത്.ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തില്‍ ഇക്കരെ ക്ഷേത്ര നടയില്‍ രാവിലെ തണ്ണീര്‍കുടി ചടങ്ങ് നടന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍നിന്ന് പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെട്ട അഞ്ചംഗ സംഘം ബാവലിതീരത്തെ കാട്ടുവഴികളിലൂടെ മന്ദംചേരി കൂവപ്പാടത്തെത്തി. ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി എന്നിവര്‍ മാത്രമാണ് അക്കരെ കടന്നത് തുടര്‍ന്ന് സംഘം ബാവലിയില്‍ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് നടന്നു. വ്യാഴാഴ്ച അര്‍ധ രാത്രി ആയില്യാര്‍ക്കാവില്‍ ഗൂഢപൂജകളും അപ്പട നിവേദ്യവും നടക്കും. കൂത്തുപറമ്പ് കോട്ടയം തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തില്‍നിന്നുള്ള വിളക്കുതിരി വെള്ളിയാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിക്കും. മെയ് 24 നാണ് മുതിരേരി വാള്‍ വരവും നെയ്യാട്ടവും

Related posts

സാംക്രമിക രോഗം : പ്രതിരോധം ഫലിച്ചു, മരണം താഴേക്ക്

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വെെകിട്ട് ആറിന്

Aswathi Kottiyoor

4,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox