രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്.
തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. ഈ മാസം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ന് വില കൂടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ വ്യാവസായിക നഗരമായ മുംബൈയില്‍ പെട്രോള്‍ വില 98 രൂപ 65 പൈസയാണ്.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.