24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണം : രാഹുൽ ഗാന്ധി….
Thiruvanandapuram

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണം : രാഹുൽ ഗാന്ധി….

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവർക്കെല്ലാം എത്തിച്ച് കൊടുക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
മത്സ്യത്തൊഴിലാളികൾ മെയ് 17 വരെ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കേരള തീരത്ത് മഴ ശക്തമായത്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related posts

മഴ ശക്തമാകും: നാളെ 2 ജില്ലയിൽ ഓറഞ്ച്‌ അലെർട്ട്‌.

Aswathi Kottiyoor

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

Aswathi Kottiyoor

മധു വധക്കേസില്‍ നീതി ഉറപ്പാക്കും; സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കും: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox