24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്തമാസവും തുടരും: മുഖ്യമന്ത്രി……..
Kerala

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്തമാസവും തുടരും: മുഖ്യമന്ത്രി……..

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂണ്‍ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങള്‍ അതിന്റെ ഉപഭോക്താക്കളായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്#ു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരിവിതരണം നേരത്തേ ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്കാവശ്യമുളള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും കൃത്യമായി വിതരണം ചെയ്തും പ്രതിസന്ധിയെ തരണം ചെയ്യാനായിരുന്നു ആദ്യഘട്ടം ശ്രമിച്ചത്. പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കി. അന്ന് നടത്തിയ കാര്‍ഷിക മേഖലകളിലെ ഇടപെടല്‍, സുഭിക്ഷ കേരളം പദ്ധതി, എത്രത്തോളം വിജയമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.

ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമായി കുടുംബശ്രീ ഹോട്ടലുകള്‍ക്ക് തുടക്കമിട്ടു. ഈ കുടുംബശ്രീ ഹോട്ടലുകളാണ് രണ്ടാം ലോക് ഡൗണില്‍ നമ്മുടെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത് എന്നു കൂടി കാണണം. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശരഹിത വായ്പാ പദ്ധതിയും ആ ഘട്ടത്തില്‍ സഹായകരമായി. ഇത്തരം ഇടപെടലുകള്‍ തുടരണം എന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

പരിസ്ഥിതി സംരക്ഷണം: കേരളത്തിൽ ജനകീയമുന്നേറ്റം അനിവാര്യമെന്ന് ഗാഡ്ഗിൽ.

Aswathi Kottiyoor

ലഹരിക്കെതിരെ സർക്കാർ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

1000 കോടി നിക്ഷേപം, 5000 തൊഴിൽ ; കിൻഫ്രയിൽ 8 വമ്പൻ കമ്പനികൂടി

Aswathi Kottiyoor
WordPress Image Lightbox