24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം……….
Kerala

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം……….

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ.

സെൻസെക്സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല.മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഏഷ്യൻ പെയിന്റ്സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

Related posts

സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5; സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം

Aswathi Kottiyoor

ഐസിഫോസ് വിന്റർ സ്‌കൂൾ നാലാം പതിപ്പ് ജനുവരി 24 മുതൽ

Aswathi Kottiyoor
WordPress Image Lightbox