25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎംഎംഎല്ലിൽ ദ്രവ ഓക്‌സിജൻ ഉൽപ്പാദനം 10 ടണ്ണാക്കും; സർക്കാർ 4 കോടി അനുവദിച്ചു……….
Kerala

കെഎംഎംഎല്ലിൽ ദ്രവ ഓക്‌സിജൻ ഉൽപ്പാദനം 10 ടണ്ണാക്കും; സർക്കാർ 4 കോടി അനുവദിച്ചു……….

കൊല്ലം :സംസ്ഥാന സർക്കാർ അടിയന്തരമായി നാലുകോടി രൂപ അനുവദിച്ചതോടെ ചവറ കെഎംഎംഎല്ലിൽ ദ്രവ ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടിയായി. വാതക ഓക്‌സിജൻ സിലിണ്ടറിൽ നിറയ്‌ക്കാനുള്ള പുതിയ കംപ്രസർ വാങ്ങും. ഫണ്ട്‌ അനുവദിച്ച്‌ ശനിയാഴ്‌ചയാണ്‌ സർക്കാർ ഉത്തരവായത്‌. ദ്രവ ഓക്‌സിജൻ ഉൽപ്പാദനം ഏഴിൽനിന്ന്‌ 10 ടണ്ണായാണ്‌ ഉയർത്തുന്നത്‌. നിലവിൽ കെഎംഎംഎല്ലിൽ ദിവസ ഉൽപ്പാദനം 70 ടൺ ആണ്‌. ഇതിൽ 63 ടൺ വാതക രൂപത്തിലുള്ള ഓക്‌സിജനും ഏഴു ടൺ ദ്രവ ഓക്‌സിജനുമാണ്‌.

ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള കരാർ ജർമൻ കമ്പനിയായ ലിൻഡെയ്‌ക്കും പുതിയ കംപ്രസർ വാങ്ങുന്നതിന്‌ ഡൽഹി ഇന്ത്യ കമ്പർ കമ്പനിക്കും തിങ്കളാഴ്‌ച ഓർഡർ നൽകിയതായി എംഡി ജെ ചന്ദ്രബോസ്‌ പറഞ്ഞു. ദ്രവ ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ 30 ദിവസത്തിനകം സാങ്കേതിക വിദ്യയിൽ മാറ്റംവരുത്തണമെന്നാണ്‌ കരാർ. മൂന്നരക്കോടി രൂപയാണ്‌ ഇതിനായി വേണ്ടത്‌. 50 ലക്ഷം രൂപയുടേതാണ്‌ കംപ്രസർ വാങ്ങുന്നതിനുള്ള കരാർ.

Related posts

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor

ബിഷപ് ഡോ.ഫ്രാങ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

Aswathi Kottiyoor

കേരളത്തിലെ നേട്ടങ്ങള്‍ യുപിയിലെ നേതാക്കള്‍ അംഗീകരിച്ചത്‌; യോഗിക്ക്‌ മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor
WordPress Image Lightbox