24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാർഡ്തല സമിതികൾ ശക്തമാക്കും, ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കും
Kerala

വാർഡ്തല സമിതികൾ ശക്തമാക്കും, ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കും

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ്തല സമിതികൾ ശക്തിപ്പെടുത്താൻ പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് പഞ്ചായത്തുകൾ നടപടി സ്വീകരിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള ജനവിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി സഹായം എത്തിക്കും.
ഗ്രാമപഞ്ചായത്തുകളിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള വാർഡ്തല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പുവരുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിലെ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി തുടർനടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസറെ ഉൾപ്പെടുത്തി ടീം രൂപീകരിക്കും. തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനും ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ആളുകളെ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിനും പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകും.
പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ പേരു വിവരം റിപ്പോർട്ടായി നൽകാനും നിർദ്ദേശമുണ്ട്. ജില്ലകളിൽ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിന് ആനുപാതികമായി റിസർവ് നോഡൽ ഓഫീസർമാരുടെ പട്ടിക തയ്യാറാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ചുമതല നൽകിയിട്ടുള്ള നോഡൽ ഓഫീസർമാരിൽ ചുമതല ഏറ്റെടുത്തിട്ടില്ലാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

അന്യം നിന്ന വിളകളെ തിരിച്ചുപിടിച്ച് കൃഷിയിലേക്ക്

Aswathi Kottiyoor

പ്രവാസി ഭദ്രതാ സംരംഭക പദ്ധതിയിൽ 171 അപേക്ഷകർ

Aswathi Kottiyoor

യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു, കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണ് മരിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox