24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ പി തുടങ്ങണമെന്ന് സർക്കാർ നിർദ്ദേശം….
Thiruvanandapuram

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ പി തുടങ്ങണമെന്ന് സർക്കാർ നിർദ്ദേശം….

തിരുവനന്തപുരം: എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കോവിഡ് ഒ പി തുടങ്ങണമെന്ന് സർക്കാർ നിർദ്ദേശം. സ്വകാര്യ ആശുപത്രികളിലെ 50% ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ഗവൺമെന്റ് ആശുപത്രികളിൽ 31വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗ്ഗ നിർദ്ദേശം. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് മാത്രമായിരിക്കും.

മറ്റു നിർദേശങ്ങൾ.

1. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകൾ ആക്കി. ഇവിടെ കോവിഡ് പരിശോധനയും ആകാം

2. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളും സജ്ജമാക്കണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.

3. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം.

4. കിടപ്പു രോഗികൾ കോവിഡ് പോസിറ്റീവ് ആയാൽ വീട്ടിൽ ഓക്സിജൻ എത്തിക്കാൻ വാർഡ് തല സമിതികൾ സംവിധാനമൊരുക്കണം.

Related posts

മധു വധക്കേസില്‍ നീതി ഉറപ്പാക്കും; സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കും: മുഖ്യമന്ത്രി.

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

Aswathi Kottiyoor

സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ…..

WordPress Image Lightbox