24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വീണ്ടും കോവിഡ് ചികിത്സാകേന്ദ്രം…
kannur

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വീണ്ടും കോവിഡ് ചികിത്സാകേന്ദ്രം…

കണ്ണൂർ: കോവിഡ് ചികിത്സക്ക് ആശ്വാസമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാകേന്ദ്രം തുടങ്ങി. ഓക്സിജൻ സൗകര്യമുള്ള നൂറോളം ബെഡുകൾ അടക്കം 250 ബെഡുകളിൽ കിടത്തി ചികിത്സിക്കാം. ഡോക്ടർമാരും നഴ്‌സുമാരുമായി 35 പേരടങ്ങുന്ന ആരോഗ്യ സംഘം ശനിയാഴ്ചമുതൽ പ്രവർത്തനം തുടങ്ങി. രണ്ടുദിവസത്തിനുള്ളിൽ കോവിഡ് ബി കാറ്റഗറിയിലുള്ളവരെ അടക്കം പ്രവേശിപ്പിക്കും. മെഡിക്കൽ കോളേജിന്റെ മൂന്ന് നിലകൾ ഇതിന് ഉപയോഗിക്കും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് ഗുരുതരമല്ലാത്ത കാറ്റഗറി-സി അടക്കമുള്ളവരെ അഞ്ചരക്കണ്ടിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

Related posts

കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor

ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ ജില്ലാപഞ്ചായത്ത്് റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും

Aswathi Kottiyoor
WordPress Image Lightbox