24.9 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • ചാണപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി….
Kanichar

ചാണപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി….

കണിച്ചാര്‍:വെള്ളിയാഴ്ച രാത്രി ചാണപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി. അണുങ്ങോടില്‍ നിന്നും അത്തികണ്ടം അമ്പലം വഴി എത്തിയ കാട്ടാന മണത്തണ അമ്പായത്തോട് റോഡ് മുറിച്ചു കടന്നാണ് ആറ്റാംചേരി ഭാഗത്തേക്ക് കടന്നത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു . ചാണപ്പാറ സ്വദേശികളായ അപ്പിലിപ്പറമ്പില്‍ ബെന്നിയുടെ വാഴ, കപ്പ എന്നിവ നശിപ്പിച്ചതിനോടൊപ്പം പറമ്പിലെ കയ്യാലയും തകര്‍ത്തു. പുത്തലത്ത് ബാലന്റെ വീടിന് മുറ്റത്തെത്തിയ കാട്ടാന വീട്ട് മതില്‍ തകര്‍ത്ത് പുറത്തേക്ക് കടക്കുകയായിരുന്നു.
കൊല്ലകൊമ്പില്‍ വിശ്വംഭരന്റെ കൃഷിയിടത്തിലും നാശനഷ്ടം വരുത്തിയിട്ടുണ്ട്. കാട്ടാന തിരികെ പോയത് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി എന്നാണ് വനം വകുപ്പ് പറയുന്നത്.

Related posts

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 22/07/2021ന് നടന്ന കോർ കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങൾ

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്തിൽ സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

Aswathi Kottiyoor
WordPress Image Lightbox