Uncategorized

തലശ്ശേരിയിൽ ലഹരിമരുന്ന് വില്പന സംഘം പിടിയിൽ

തലശ്ശേരി: നഗര മധ്യത്തിലെ ലോഡ്ജിൽ തലശ്ശേരി എസ്.ഐ.ഷമീലും ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിൽ നദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണിത്. ഇന്നലെ രാത്രി നടന്ന പരിശോധന പുലർച്ചെ വരെ നീണ്ടു. ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായും വിവരമുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button