24.4 C
Iritty, IN
October 4, 2024
  • Home
  • Delhi
  • രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം………..
Delhi

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം………..

ന്യൂഡെൽഹി: 18 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെയും ഡീസൽ ലിറ്ററിന് 15 പൈസ മുതൽ 18 പൈസവരെയുമാണ് വില വർധിപ്പിച്ചത്.

ഡെൽഹിയിൽ 15 പൈസ വർധിച്ചതോടെ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി. മുംബൈയിൽ ലിറ്ററിന് 96.95 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ ചൊവ്വാഴ്‌ച 12 പൈസയുടെ വർധന ഉണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊൽക്കത്തയിൽ 90.76 രൂപയാണ് വില.

ഡെൽഹിയിൽ ഡീസലിന് 18 പൈസ വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്‌ഥാനത്ത് 80.91 രൂപയായി ഡീസൽ വില. മുംബൈയിൽ 87.98 രൂപയും ചെന്നൈയിൽ 85.90 രൂപയും കൊൽക്കത്തയിൽ 83.78 രൂപയുമാണ് ഡീസൽ വില.

ഏപ്രിൽ 15നാണ് ഇന്ധന വില അവസാനമായി പരിഷ്‌കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയും കുറച്ചിരുന്നു.

Related posts

രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു….

Aswathi Kottiyoor

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

Aswathi Kottiyoor

സംസ്ഥാനങ്ങൾക്ക് മുൻകൂറായി ഗ്രാന്റ് അനുവദിച്ച് കേന്ദ്രം…

WordPress Image Lightbox