Uncategorized
ഇരിട്ടി എടക്കാനം റിവർവ്യൂ പോയിന്റിലെ ആക്രമണം: രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ഇരിട്ടി: എടക്കാനം റിവർവ്യൂ പോയിന്റിൽ പ്രദേശവാസികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗം പാലപ്പുഴ സ്വദേശി എ രഞ്ജിത്ത്,അക്ഷയ് എന്നിവരെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്. പിടികൂടിയ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പോലീസ് പറയുന്നു. അക്ഷയ് നിരവധി കേസുകളിലെ പ്രതിയാണ്. കൂത്തുപറമ്പിലെ കുഴൽപ്പണക്കേസ്, നാടൻ തോക്ക് കൈവശം വെച്ചതു ഉൾപ്പെടെയുള്ള കേസുകളും പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.




