24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍,ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി
Kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍,ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള‌ളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുള‌ള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച്‌ നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്‌സല്‍ സംവിധാനം മാത്രമാകും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്. തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ സന്ദേശങ്ങള്‍ പ്രചചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ‌ര്‍ക്കും തയ്യാറാക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കും. ഇപ്പോള്‍ ഡബിള്‍ മാസ്‌ക് സംവിധാനം പ്രധാനമാണ്. ഡബിള്‍ മാസ്‌ക് എന്നാല്‍ സര്‍ജിക്കല്‍ മാസ്‌കും തുണി മാസ്‌കും ചേര്‍ന്നതാകണം. അനാവശ്യമായ ഭീതിയ്‌ക്ക് വശംവദരാകാത്ത സമൂഹം എന്ന നിലപാട് ജനം സ്വീകരിക്കണം.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്‌ഡൗണ്‍ പ്രഖ്യാപിക്കരുത്. ദേശീയ ദുരന്ത നിവാരണ അതോറി‌റ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറി‌റ്റി, ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ട‌ര്‍ എന്നിവര്‍ക്കേ അതിന് കഴിയൂ. ഇക്കാര്യം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിയന്ത്രിക്കണം. പത്തനംതിട്ട ജില്ലയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അക്കാര്യം സ്വമേധയാ അധികൃതരോട് പറയണം. അതിന് ബുദ്ധിമുട്ടുള‌ളവര്‍ 112 എന്ന നമ്ബരിലോ അടുത്ത പൊലീസ് സ്‌റ്രേഷനിലോ വിളിച്ചറിയിക്കുക. കര്‍ശന നിയന്ത്രണങ്ങളുള‌ള ശനി, ഞായര്‍ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കണം.

മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്ക‌റ്റ് കമ്മി‌റ്റികള്‍ ഉറപ്പാക്കണം. ഇക്കാര്യം പൊലീസ് ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്രചെയ്യുന്നതാണ് ഉചിതം. ഒരേ കുടുംബാംഗമെങ്കില്‍ മാസ്‌ക് ധരിച്ച്‌ യാത്ര ചെയ്യാം. സംസ്ഥാന തലത്തില്‍ ഓക്‌സിജന്‍ വാര്‍റൂം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ്: മോക്ക്ഡ്രിൽ നടത്തി

Aswathi Kottiyoor

50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്

Aswathi Kottiyoor

ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു – സ്വകാര്യ 
പങ്കാളിത്തം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox