24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 5 വർഷത്തിൽ 20 ലക്ഷം തൊഴിൽ സാധ്യത ഉറപ്പ്‌: ടി എം തോമസ്‌ ഐസക്‌…………
Kerala

5 വർഷത്തിൽ 20 ലക്ഷം തൊഴിൽ സാധ്യത ഉറപ്പ്‌: ടി എം തോമസ്‌ ഐസക്‌…………

തിരുവനന്തപുരം:നൈപുണ്യ വികസന പരിശീലനത്തിലൂടെ അഞ്ചുവർഷത്തിൽ രണ്ടുദശലക്ഷം തൊഴിൽ സാധ്യതയ്‌ക്കുള്ള അടിസ്ഥാനം ഉറപ്പാക്കാനാകുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌. സർക്കാർ തുറന്ന ജോബ്‌ പോർട്ടൽ തൊഴിൽ അന്വേഷകർക്ക്‌ വലിയ സാധ്യതയാണ്. മുൻനിര തൊഴിൽദായക പോർട്ടലായ ഫ്രീലാൻസ്‌ ഡോട്ട്‌ കോം കേരളത്തിന്റെ നൈപുണ്യ വികസന, തൊഴിൽ അവസരം ഉറപ്പാക്കൽ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ‌അഞ്ചുവർഷത്തിനിടെ ഒമ്പതു കോടിയിലേറെ തൊഴിലവസരം ഉറപ്പാക്കിയ സ്ഥാപനമാണ് ഇത്‌. തുടർന്ന് ആഗോള കമ്പനികൾക്ക്‌ തൊഴിൽദായകരായ പല കമ്പനിയും താൽപ്പര്യമറിയിച്ചു.

മാറുന്ന കേരളത്തിന്റെ സമ്പദ്‌ഘടനയുടെ ഭാവി സഞ്ചാരപഥത്തെക്കുറിച്ചുള്ള അഭിപ്രായ സ്വരൂപണത്തിനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നിന കർമപരിപടി അഞ്ചുപതിറ്റാണ്ടിലെ വികസനമുരടിപ്പ്‌ മറികടക്കാൻ കേരളത്തെ സഹായിക്കും. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും കിഫ്‌ബി ഉൾപ്പെടെ ബജറ്റിനു പുറത്തുള്ള അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതികൾ, വിജ്ഞാധിഷ്‌ഠിത സമ്പദ്‌ഘടന എന്നിവയാണ്‌ ഈ മൂന്നിന പരിപാടി. അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടം ഇപ്പോൾ കേരളം അനുഭവിക്കുകയാണ്‌. കോവിഡ്‌ പ്രതിരോധത്തിലും ആശ്വാസമെത്തിക്കുന്നതിലും കേരള മാതൃക ഉണ്ടാകാൻ കാരണം ശക്തമായ പ്രാദേശിക സർക്കാരുകളാണ്‌.

അരനൂറ്റാണ്ടിലേറെയായി മൂലധന നിക്ഷേപമേഖലയിലുണ്ടായ ശ്രദ്ധക്കുറവുമൂലം കേരളം നേരിടേണ്ടിവന്ന തിരിച്ചടികൾക്കുള്ള മറുമരുന്നാണ്‌ കിഫ്‌ബി. അടിസ്ഥാന സൗകര്യവികസനത്തിന്‌ 60,000 കോടിയിലേറെ രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ കിഫ്‌ബിവഴി കഴിയുന്നു. ഇതിന്റെ തിരിച്ചടവും വ്യവസ്ഥാപിതമാക്കുന്നു. ഒപ്പം കേരള ബാങ്ക്‌, കെഎഫ്സി, കെഎസ്എഫ്ഇ തുടങ്ങിയ സംസ്ഥാന ധനസ്ഥാപനങ്ങളും നിക്ഷേപമേഖലയ്‌ക്ക്‌ ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കും.
നൈപുണ്യ വികസന പദ്ധതി കേരളത്തിന്റെ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾക്കാണ്‌ തുടക്കമിടുന്നത്‌. ഗൃഹസ്ഥലി തൊഴിൽകേന്ദ്രങ്ങൾ വ്യാപകമാക്കും. ഇതിന്റെ നേട്ടം കൊയ്യുന്ന തലമുറയാകും കേരളത്തിന്റെ ഭാവിയെന്നും ധനമന്ത്രി പറഞ്ഞു.

Related posts

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക: ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെന്ന് മന്ത്രി

Aswathi Kottiyoor

എ​ട്ടാം ക്ലാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor

അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox