24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും…..
Thiruvanandapuram

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും…..

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കായി 2004 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 3,77,939 വിദ്യാര്‍ത്ഥികളാണുള്ളത്. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷം ആയിരിക്കും വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക.

സാമൂഹിക അകലം ഉറപ്പാക്കും. രക്ഷകര്‍ത്താക്കളെ പരീക്ഷ ഹാളിന് പുറത്ത് കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും രീതിയില്‍ യാത്ര ബുദ്ധിമുട്ട് ഉണ്ടായാല്‍ ക്രമീകരണം നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Related posts

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ.

Aswathi Kottiyoor

റോഡുകളുടെ പരാതി ഇനി ആപ്പ് വഴി: ‘പിഡബ്ല്യൂഡി 4 യു’വിന്റെ പ്രാമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു…………

Aswathi Kottiyoor

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കേളേജുകള്‍ ഏഴ് മുതല്‍

Aswathi Kottiyoor
WordPress Image Lightbox