24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വായുവിലൂടെയും കോവിഡ്; അ​ട​ച്ചി​ട്ട മു​റി​ക​ളിലും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി
Kerala

വായുവിലൂടെയും കോവിഡ്; അ​ട​ച്ചി​ട്ട മു​റി​ക​ളിലും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി

വാ​യു​മാ​ർ​ഗം കോ​വി​ഡ് രോ​ഗ​ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടി​യെ​ന്ന് ലാ​ൻ​സെ​റ്റി​ന്‍റെ പു​തി​യ പ​ഠ​നം. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഒ​രാ​ളി​ൽ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് വാ​യു വ​ഴി വൈ​റ​സ് എ​ത്തി കോ​വി​ഡ് ബാ​ധി​ക്കും. അ​തു​കൊ​ണ്ട് മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടും. മാ​സ്കു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി പി​ന്തു​ട​ര​ണം. എ​സി ഹാ​ളു​ക​ൾ, അ​ട​ച്ചി​ട്ട മു​റി​ക​ൾ ഇ​വ​യൊ​ക്കെ വ​ലി​യ തോ​തി​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണം ക​ണ്ട​യു​ട​നെ ടെ​സ്റ്റിം​ഗി​ന് വി​ധേ​യ​രാ​കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ആ ​ല​ക്ഷ​ണ​ങ്ങ​ൾ കോ​വി​ഡി​ന്‍റേ​താ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. തൊ​ട്ട​ടു​ത്ത ടെ​സ്റ്റിം​ഗ് സെ​ന്‍റ​റി​ൽ ചെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്ക​ണം. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്ത​വ​ർ രോ​ഗ ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യ​ണം.

വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സൗ​ക​ര്യം ഒ​രു​ക്കും. മ​റ്റ് രോ​ഗ​മു​ള്ള​വ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ക്കും. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ന് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

നാ​ളെ മു​ത​ല്‍ സ്വ​യം വാ​ട്ട​ര്‍ മീ​റ്റ​ര്‍ റീ​ഡിം​ഗ് ന​ട​ത്താം, ബി​ല്‍ അ​ട​യ്ക്കാം

Aswathi Kottiyoor

ജനകീയാസൂത്രണം; കാണാം, ഈ ലോക മാതൃകകള്‍.

Aswathi Kottiyoor

കോ​ഴി​ക്കോ​ട് കെ.എസ്​.ആർ.ടി.സി ബസ്​ സ്റ്റാൻഡ് ഉടൻ മാറ്റും

Aswathi Kottiyoor
WordPress Image Lightbox