24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ്‌ വാക്‌സിൻ : കേരളം‌ നൽകേണ്ടത്‌ 1100 കോടി ; ഡോസിന്‌ 400 രൂപ, വില ഉയർത്തിയേക്കാം……….
Kerala

കോവിഡ്‌ വാക്‌സിൻ : കേരളം‌ നൽകേണ്ടത്‌ 1100 കോടി ; ഡോസിന്‌ 400 രൂപ, വില ഉയർത്തിയേക്കാം……….

തിരുവനന്തപുരം:യുവജനങ്ങൾക്ക്‌‌ കോവിഡ്‌ വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത്‌ കുറഞ്ഞത്‌ 1100 കോടി രൂപ. സംസ്ഥാനത്ത്‌ 18–-45 പ്രായവിഭാഗത്തിൽ ഏതാണ്ട്‌ 1.38 കോടി പേരുണ്ട്‌‌. ഇവർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്‌. 18–-45 പ്രായവിഭാഗത്തിന്റെ വാക്‌സിൻ ചെലവ്‌ സംസ്ഥാനങ്ങൾ വഹിക്കണമെന്ന‌ കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്‌സിൻ നയത്തോടെ ഈ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സർക്കാരുകളുടെ തലയിലാക്കി. സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സർക്കാർ ആശുപത്രികൾക്ക്‌ പ്രഖ്യാപിച്ച, ഡോസിന്‌ 400 രൂപ നിരക്കിൽ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ചെലവ്‌ ഇനിയുമുയരാം.

സൗജന്യ വാക്‌സിൻ ഉറപ്പാക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ഇതിന്‌ 35,000 കോടി രൂപയും വകയിരുത്തി. ആവശ്യാനുസരണം കൂടുതൽ തുക നൽകുമെന്നായിരുന്നു ഉറപ്പ്‌. ഇ
പ്പോൾ വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽകെട്ടിവച്ച്‌ പാർലമെന്റിന്‌ നൽകിയ ഉറപ്പും ലംഘിച്ചു. കോവിഡിനെതിരായ യുദ്ധത്തിനെന്ന പേരിൽ 12 ലക്ഷം കോടിയിലേറെ രൂപയാണ്‌ കേന്ദ്ര സർക്കാർ ഈ വർഷം അധികം കടമെടുക്കുന്നത്‌

15 ശതമാനം പേർ വാക്സിനെടുത്തു
സംസ്ഥാനത്ത് ബുധനാഴ്ച വരെ 64.29 ലക്ഷം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ആകെ ജനസംഖ്യയുടെ 15 ശതമാനം വരുമിത്‌. 55.57 ലക്ഷം പേർ ആദ്യ ഡോസും 8.72 ലക്ഷം പേർ രണ്ടാമത്തെ ഡോസും എടുത്തു. ജനുവരി 16 ന്‌ ആരംഭിച്ച വാക്സിൻ വിതരണം മൂന്ന്‌ മാസം പിന്നിടുമ്പോഴും വാക്സിൻ പാഴാക്കാതെ സംസ്ഥാനം തുടരുകയാണ്‌.

Related posts

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്

Aswathi Kottiyoor

മങ്കി പോക്സ്: വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം, രോഗി സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ കണ്ടെത്തി

Aswathi Kottiyoor

21 വ​രെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​ത്തി​വയ്ക്ക​ണം: ക​ള​ക്ട​ർ

Aswathi Kottiyoor
WordPress Image Lightbox